Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DarkMatter

പ്ര​പ​ഞ്ച​ത്തി​ന്‍റെ ര​ഹ​സ്യ​ച്ചു​രു​ൾ അ​ഴി​യു​ന്നു! കോ​ടി​ക്ക​ണ​ക്കി​നു ന​ക്ഷ​ത്ര​ങ്ങ​ളെ കോ​ർ​ത്തെ​ടു​ത്ത അ​ദൃ​ശ്യശ​ക്തി​ 'ഡാർക്ക് മാറ്റർ' കണ്ടെത്തി?

പ്ര​പ​ഞ്ച​ത്തെ ഒ​ന്നി​ച്ചു​നി​ല​നി​ർ​ത്തു​ന്ന; 'കോ​സ്മി​ക് ഗ്ലൂ' ​ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ചി​ത്ര​വും അ​ദൃ​ശ്യ​വു​മാ​യ പ​ദാ​ർ​ഥം, 'ഡാ​ർ​ക്ക് മാ​റ്റ​ർ' (Dark matter). ഈ ​പ​ദാ​ർ​ഥ​മാ​ണു പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ ഏ​ക​ദേ​ശം 85 ശ​ത​മാ​ന​വും. എ​ന്നാ​ൽ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​തു​വ​രെ ഈ ​നി​ഗൂ​ഢ പ​ദാ​ർ​ഥ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല, മാ​ത്ര​മ​ല്ല ഇ​തു കൃ​ത്യ​മാ​യി എ​ന്താ​ണെ​ന്നു​പോ​ലും നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഡാ​ർ​ക്ക് മാ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശാ​സ്ത്ര​ജ്ഞ​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ ഈ ​അ​ദൃ​ശ്യ പ​ദാ​ർ​ഥ​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത​യു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​മാ​ണു ഡാ​ർ​ക്ക് മാ​റ്റ​റി​ന്‍റെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ശാ​സ്ത്ര​ജ്ഞ​ർ തി​ര​യു​ന്ന ഈ ​അ​ദൃ​ശ്യ ദ്ര​വ്യ​ത്തെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തി​യെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും, പ്ര​പ​ഞ്ച​ത്തി​ന്‍റെ വ​ലി​യ ര​ഹ​സ്യം ചു​രു​ള​ഴി​യു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​ത്. ജ​പ്പാ​നി​ൽ ന​ട​ന്ന ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്‌​റ്റോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പാ​ർ​ട്ടി​ക്കി​ൾ ഫി​സി​സ്‌​റ്റ് സാം ​എ​റി​ക്സ​ണും സം​ഘ​വും നി​ർ​ണാ​യ​ക പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ 85 ശ​ത​മാ​ന​ത്തോ​ളം 'ഡാ​ർ​ക്ക് മാ​റ്റ​ർ' ആ​ണെ​ന്നു ക​രു​തു​ന്നു. ഇ​തു പ്ര​കാ​ശ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യോ ആ​ഗി​ര​ണം ചെ​യ്യു​ക​യോ പു​റ​ത്തു​വി​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ നേ​രി​ട്ടു കാ​ണാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ സാ​ധാ​ര​ണ ന​ക്ഷ​ത്ര​ങ്ങ​ളി​ലും ഗാ​ല​ക്സി​ക​ളി​ലും ഇ​തു ചെ​ലു​ത്തു​ന്ന ഗു​രു​ത്വാ​ക​ർ​ഷ​ണ പ്ര​ഭാ​വം പ​ഠി​ച്ചാ​ണ് ഇ​തി​ന്‍റെ സാ​ന്നി​ധ്യം ശാ​സ്ത്ര​ജ്ഞ​ർ മ​ന​സി​ലാ​ക്കു​ന്ന​ത്.

ല​ക്‌സ് സെ​പ്ളി​ൻ
സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി ല​ക്‌സ് സെ​പ്ളി​ൻ (LUX-ZEPLIN) എ​ന്ന ഡാ​ർ​ക്ക് മാ​റ്റ​ർ ഡി​റ്റ​ക്‌​ട​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദ്രാ​വ​കം നി​റ​ച്ച ഭീ​മാ​കാ​ര​മാ​യ ടാ​ങ്ക് ആ​ണി​ത്. ടാ​ങ്കി​ൽ ലി​ക്വി​ഡ് സെ​ന​ൺ ആ​ണു നി​റ​ച്ചി​രി​ക്കു​ന്ന​ത്. അ​പൂ​ർ​വ​മാ​യി ഏ​തെ​ങ്കി​ലും ക​ണി​ക സെ​ന​ൺ ആ​റ്റ​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ൽ അ​വി​ടെ പ്ര​കാ​ശ​വും ഇ​ല​ക്‌​ട്രോ​ണു​ക​ളും പു​റ​ന്ത​ള്ള​പ്പെ​ടും. പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നു​ള്ള മ​റ്റു വി​കി​ര​ണ​ങ്ങ​ൾ കാ​ര​ണം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ഉ​പ​ക​ര​ണം ഭൂ​മി​ക്ക​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2023 മാ​ർ​ച്ച് മു​ത​ൽ 2024 ഏ​പ്രി​ൽ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ഴാ​ണു വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​നം ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തു സൃ​ഷ്ടി​ച്ച​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ക​ണി​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പി​ണ്ഡം ഒ​രു പ്രോ​ട്ടോ​ണി​ന്‍റെ പി​ണ്ഡ​ത്തേ​ക്കാ​ൾ 200 മ​ട​ങ്ങു കൂ​ടു​ത​ലാ​യി​രി​ക്ക​ണം എ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​ങ്കി​ലും ഇ​തൊ​രു പൂ​ർ​ണ​മാ​യ ക​ണ്ടു​പി​ടു​ത്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ശാ​സ്ത്ര​ലോ​കം ത​യാ​റാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ ക​ണി​ക​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ അ​ര ശ​ത​മാ​നം സാ​ധ്യ​ത​യെ​ങ്കി​ലും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ത​ന്നെ​യാ​ണോ എ​ന്നു​റ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ഡാ​റ്റ ശേ​ഖ​ര​ണ​വും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളും ഇ​നി​യും ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും ശാ​സ്ത്ര​ലോ​ക​ത്തു വ​ലി​യ ആ​വേ​ശ​വും ച​ർ​ച്ച​ക​ളും സൃ​ഷ്ടി​ക്കാ​ൻ പ്രാ​ഥ​മി​ക സൂ​ച​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up